കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അപകീര്‍ത്തിപ്പെടുത്തിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്

രേണുക വേണു
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (09:08 IST)
കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തിപ്പെടുത്തിയ ഗ്രേഡ് എസ്.ഐക്ക് സസ്‌പെന്‍ഷന്‍. കോതമംഗലം സ്റ്റേഷനിലെ എസ്.ഐ കെ.എസ്.ഹരിപ്രസാദിനെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്. 
 
ചങ്ങാതിക്കൂട്ടം എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലാണ് പുഷ്പനെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ് ഇയാള്‍ ഇട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഇതിനെതിരെ പരാതി ഉയരുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. 
 
എറണാകുളം നര്‍ക്കോട്ടിക് സെല്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷണം നടത്തി. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments