Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേങ്ങര ഉപതെരഞ്ഞെടുപ്പ്; കസേരയെ ചൊല്ലി ലീഗില്‍ പൊട്ടിത്തെറി, സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും

വേങ്ങരയിലെ ലീഗ് സ്ഥാനാര്‍ത്ഥിയരെന്ന് ഇന്നറിയാം

വേങ്ങര ഉപതെരഞ്ഞെടുപ്പ്; കസേരയെ ചൊല്ലി ലീഗില്‍ പൊട്ടിത്തെറി, സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും
, തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (10:16 IST)
വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിമ്ലീസിനുള്ളില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്ന മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ കെഎന്‍എ ഖാദര്‍ക്ക് തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതു സംബന്ധിച്ച വിശദവിവരം അറിയിക്കണമെന്ന ആവശ്യവുമായി ബഷീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.
 
ഇന്നുചേരാനിരുന്ന യോഗത്തിന് മുന്നോടിയായി നടന്ന ഈ കൂടിക്കാഴ്ചയില്‍ ഖാദറിനു അനുകൂലമായ തീരുമാനം ഉണ്ടാകുമോയെന്നും സംശയങ്ങള്‍ ഉയര്‍ന്നു വരുന്നു. എന്തുകൊണ്ടാണ് തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും ഇതിന്റെ മാനദണ്ഡമെന്താണെന്നുമായിരുന്നു ബഷീറിനു അറിയേണ്ടിയിരുന്നത്.
 
അതേസമയം സ്വാഭാവികമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും ഖാദര്‍ പറഞ്ഞു. പാര്‍ട്ടിക്കുളളില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. യോഗ്യരായവര്‍ നിരവധിപ്പേര്‍ പാര്‍ട്ടിക്കുളളിലുണ്ട്. തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ എന്താണേലും അത് അംഗീകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാദിര്‍ഷായ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല, കാവ്യയ്ക്കെതിരെ അന്വേഷണം നടക്കുന്നു; പൊലീസ് ബുദ്ധിപൂര്‍വ്വം കളിക്കുന്നു