Publish Date: Mon, 04 May 2020 (21:52 IST)
Updated Date: Mon, 04 May 2020 (21:57 IST)
നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു. മുട്ടം തൈക്കാവ് സ്വദേശി പുതുവയില്‍വീട്ടില്‍ കുഞ്ഞുമോന്‍, തൃക്കാക്കര തോപ്പില്‍ സ്വദേശി മറ്റത്തില്‍ പറമ്പില്‍ മജീഷ് എം ബി, അദ്ദേഹത്തിന്റെ മകള്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കാര്‍ നിയന്ത്രണംവിട്ട് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുബിന്‍ ജോഷി
Publish Date: Mon, 04 May 2020 (21:52 IST)
Updated Date: Mon, 04 May 2020 (21:57 IST)