Publish Date: Sat, 02 May 2020 (10:53 IST)
Updated Date: Sat, 02 May 2020 (10:55 IST)
പൊലീസ് വേഷത്തിലെത്തി അതിഥി തൊഴിലാളി ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തി. അരൂര്‍ മാര്‍ക്കറ്റിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ സുമനും ഭാര്യ ബിന്ത്യയുമാണ് ആക്രമിക്കപ്പെട്ടത്.
പൊലീസെന്നു പറഞ്ഞെത്തിയ രണ്ടംഗസംഘമാണ് കവര്‍ച്ചനടത്തിയത്. 8000 രൂപയും ഒരു ലാപ്‌ടോപുമാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്. ഏപ്രില്‍ 25ന് രാത്രിയായിരുന്നു സംഭവം. ഭയംമൂലം ദമ്പതികള്‍ ആരോടും പറഞ്ഞില്ല. കഴിഞ്ഞദിവസം പഞ്ചായത്തംഗത്തോട് വിവരം പറഞ്ഞതിനെതുടര്‍ന്നാണ് അരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.