Webdunia - Bharat's app for daily news and videos

Install App

'ബിജെപിയോടുള്ള നിലപാടിൽ വെള്ളം ചേർക്കുന്ന തീരുമാനം അരുത്'; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ എതിരഭിപ്രായം അറിയിച്ച് കോണ്‍ഗ്രസിലെ ചില ദേശീയ നേതാക്കൾ

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകുന്നതിനിടയിലാണ് ദേശീയ നേതാക്കളില്‍ ചിലര്‍ എതിരഭിപ്രായം അറിയിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Webdunia
ഞായര്‍, 24 മാര്‍ച്ച് 2019 (16:08 IST)
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ എതിരഭിപ്രായം അറിയിച്ച് കോണ്‍ഗ്രസിലെ ചില ദേശീയ നേതാക്കൾ. ബിജെപിയോടുള്ള നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന തീരുമാനമെടുക്കരുതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉപദേശം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകുന്നതിനിടയിലാണ് ദേശീയ നേതാക്കളില്‍ ചിലര്‍ എതിരഭിപ്രായം അറിയിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പ്രഖ്യാപനം വൈകുന്നത് വെളിവാക്കുന്നത്. ഇന്ന് 11 മണിക്ക് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ഇന്നലെ അറിയിച്ചത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനം റദ്ദാക്കി. പകരം പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല വാര്‍ത്താ സമ്മേളനം നടത്തുകയും വയനാട് മല്‍സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനം പറയേണ്ടതെന്ന് ആവര്‍ത്തിക്കുകയുമാണ്‌ ചെയ്തത്.
 
വയനാട്ടില്‍ മത്സരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും എഐസിസി വക്താവുമായ പിസി ചാക്കോ പ്രതികരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന പ്രചരണം വസ്തുതാപരമായി ശരിയല്ല. രാഹുല്‍ അനുകൂലമായി പ്രതികരിച്ചെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കില്‍ അത് ശരിയല്ല. അദ്ദേഹം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments