Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇത് പ്രകടന പത്രികയല്ല, നുണകളുടെ വെറും രേഖ‘: കോൺഗ്രസിന്റെ പ്രകടന പത്രികയെ വിമർശിച്ച് നരേന്ദ്ര മോദി

‘ഇത് പ്രകടന പത്രികയല്ല, നുണകളുടെ വെറും രേഖ‘: കോൺഗ്രസിന്റെ പ്രകടന പത്രികയെ വിമർശിച്ച് നരേന്ദ്ര മോദി
, ബുധന്‍, 3 ഏപ്രില്‍ 2019 (15:48 IST)
പസിഘട്ട്: കോൺഗ്രസിന്റെ പ്രകടന പത്രിക നുണകളുടെ രേഖയണെന്ന് വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുണാചൽ പ്രദേശിലെ പസിഘട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കവെയാണ് കോൺഗ്രസിന്റെ പ്രകടന പത്രികയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയത്. 
 
‘അതൊരു പ്രകടന പത്രികയല്ല, നുണകളുടെ ഒരു രേഖയാണ്‘ എന്നായിരുന്നു കോൺഗ്രസിന്റെ പ്രകടന പത്രികയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം. താൻ രാജ്യത്തിന്റെ കാവൽക്കാരനാണ് എന്ന് സന്ദേശം നൽകുന്ന തരത്തിലുള്ളതായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നരേന്ദ്ര മോദിയുടെ പ്രസംഗം.
 
ഗാന്ധി കുടുംബത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ വിമർശനം. ‘ഈ ആളുകൾക്ക് ഇത് എന്തു പറ്റി. ഒരു വശത്ത് രജ്യത്തെ രക്ഷിക്കാൻ ഈ ചൌക്കിദാർ നിൽക്കുന്നു, മറുവശത്ത് അധികാര മോഹികളായ കോൺഗ്രസും, കോൺഗ്രസ് ജനങ്ങൾക്കൊപ്പമണൊ അതോ രാജ്യദ്രോഹികൾക്കൊപ്പമാണോ എന്നും നരേന്ദ്ര മോദി ചോദ്യം ഉന്നയിച്ചു. 
 
നരേന്ദ്ര മോദി തെക്കേ ഇന്ത്യയെ പൂർണമായും അവഗണിച്ചു എന്ന കോൺഗ്രസ് പ്രചരണത്തെ ചെറുക്കാൻ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ കോൺഗ്രസ് സർക്കാരുകൾ അവഗണിച്ചു എന്ന വദം മോദി ഉയർത്തി. ‘ഇപ്പോൾ വടക്കു കിഴക്കേ സംസ്ഥാനങ്ങൾ വികസനത്തിന്റെ പാതയിലാണ് സത്യവും നുണയും തമ്മിലുള്ള മത്സരമാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്‘ എന്നും മോദി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസിനെ ഒഴിവാക്കി ഒരു മൂന്നാം ബദൽ ഒരുക്കാനുള്ള കരുത്ത് ഇപ്പോൾ സി പി എമ്മിനുണ്ടോ ?