Webdunia - Bharat's app for daily news and videos

Install App

എം ബി രാജേഷിനെ പോലെയുള്ള നേതാക്കൾ ഈ കാലഘട്ടത്തിന്റെ ആവശ്യം, വീണ്ടും തിരഞ്ഞെടുക്കാം ഈ വിവേകിയായ ജനപ്രതിനിധിയെ: വോട്ടഭ്യർത്ഥിച്ച് ആഷിഖ് അബു

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (14:02 IST)
ലോൿസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പാലക്കാട് എൽ ഡി എഫ് സ്ഥാനാർത്ഥി എം ബി രാജേഷിന് അഭിനന്ദനങ്ങൾ നേർന്ന് സംവിധായകൻ ആഷിഖ് അബു. പാലക്കാടിന്റെ സമഗ്രമായ വികസന പ്രവത്തനങ്ങൾ തുടർന്ന് കൊണ്ടുപോകാനും, വിവേകിയായ ജനപ്രതിനിധിയെ വർധിച്ച ഭൂരിപക്ഷത്തോടെ വീണ്ടും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കണമെന്ന് ആഷിഖ് ഫേസ്ബുക്ക് വഴി അഭ്യർത്ഥിച്ചു. 
 
പോസ്റ്റിന്റെ പൂർണരൂപം:
 
എസ് എഫ് ഐ നേതാവായിരുന്ന കാലം മുതൽ സഖാവ് എം ബി രാജേഷിനെ അറിയാം. പിന്നീട് ഡി വൈ എഫ് ഐ സംസ്ഥാന നേതാവെന്ന നിലയിലും ലോകസഭാംഗം എന്ന നിലയിലും രാജേഷ് പക്വതയാർന്ന വളർച്ചയാണ് കൈവരിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയം നമ്മുടെ നാടിന്റെ ശാന്തികെടുത്താൻ ശ്രമിച്ചപ്പോഴെല്ലാം മാനവികതയുടെ പ്രതിരോധശബ്ദമായി, ഇടതുരാഷ്ട്രീയ നിരയുടെ മുന്നണിപോരാളിയായി രാജേഷ് നിലകൊണ്ടു. ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എം ബി രാജേഷിനെ പോലെയുള്ള ജനനേതാക്കൾ. പാലക്കാടിന്റെ സമഗ്രമായ വികസന പ്രവത്തനങ്ങൾ തുടർന്ന് കൊണ്ടുപോകാനും, വിവേകിയായ ജനപ്രതിനിധിയെ വർധിച്ച ഭൂരിപക്ഷത്തോടെ, അഭിമാനത്തോടെ വീണ്ടും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കാനും പാലക്കാട്ടുകാർ തീരുമാനിച്ചിരിക്കും എന്ന് തന്നെ വിശ്വസിക്കുന്നു. ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ സഖാവ് എം ബി രാജേഷിനെ വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍; പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു

രോഗികളെ പരിശോധിക്കുന്നതിനിടെ യുവ കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞുവീണു മരിച്ചു; നീണ്ട ജോലി സമയത്തെ പഴിചാരി ഡോക്ടര്‍മാര്‍

കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് തുടങ്ങി, ആപ്പ് വഴി ബുക്ക് ചെയ്യാം

അമേരിക്കയുടെ വിലകളഞ്ഞു: ഇന്ത്യക്കെതിരെ ട്രംപ് കനത്ത താരിഫ് ചുമത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

അമേരിക്കയില്‍ വടിവാളുമായി റോഡില്‍ ഇറങ്ങി ഭീഷണി; സിഖ് വംശജനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments