Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു';രാഷ്ട്രപതിക്ക് വിരമിച്ച സൈനിക മേധാവികളുടെ കത്ത്

വിരമിച്ച കര-വ്യോമ-നാവികസേന തലവന്മാര്‍ ഉള്‍പ്പെടെ 150ല്‍ അധികംപേരാണ് കത്തെഴുതിയിരിക്കുന്നത്.

Ram Nath Kovind
, വെള്ളി, 12 ഏപ്രില്‍ 2019 (13:14 IST)
ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് സൈനികർ‍.വിരമിച്ച ഒരു കൂട്ടം സൈനികരാണ് തങ്ങളുടെ പ്രതിഷേധം കത്തില്‍ കൂടെ അറിയിച്ചത്. രാഷ്ട്രപതി റാം നാഥ് കോവിന്ദിനാണ് ഇവർ കത്തയച്ചിരിക്കുന്നത്.വിരമിച്ച കര-വ്യോമ-നാവികസേന തലവന്മാര്‍ ഉള്‍പ്പെടെ 150ല്‍ അധികംപേരാണ് കത്തെഴുതിയിരിക്കുന്നത്.
 
ഇതിനു പുറമേ, ‘മോദിയുടെ സേന’ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോട് പ്രതിഷേധിച്ചും കത്തില്‍ പരാമര്‍ശിക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സൈനിക യൂണിഫോം ധരിക്കുന്നതും സൈനികരുടെ ചിത്രം, പ്രത്യേകിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് ബന്ധു കണ്ടതോടെ പുറത്തായത് രണ്ടാനച്ഛന്റെ ക്രൂര പീഡന കഥ, രണ്ട് പെൺമക്കളെ അമ്മ ഇല്ലാത്ത തക്കംനോക്കി ബലമായി പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് ജീവപര്യന്തം തടവ്