Select Your Language

Notifications

webdunia
webdunia
webdunia
webdunia

വടക്കൻ വഴി കെവി തോമസിനെയും ചൂണ്ടയിട്ട് ബിജെപി; കേന്ദ്ര നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടന്ന് സൂചന

ബിജെപിയിലെത്തിയാൽ തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാനാണ് ശ്രമം.

വടക്കൻ വഴി കെവി തോമസിനെയും ചൂണ്ടയിട്ട് ബിജെപി; കേന്ദ്ര നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടന്ന് സൂചന
, ഞായര്‍, 17 മാര്‍ച്ച് 2019 (12:38 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ കെവി തോമസ് എംപിയെ ഉന്നമിട്ട് ബിജെപി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ ടോം വടക്കനാണ് ഈ നീക്കത്തിന് പിന്നില്‍.
 
ബിജെപിയിലെത്തിയാൽ തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാനാണ് ശ്രമം. തോമസിനെ ബിജെപി കേന്ദ്രനേതൃത്വം ഫോണിൽ ബന്ധപ്പെട്ടു. മുതിർന്ന കേന്ദ്രമന്ത്രിമാർ തന്നെയാണ് തോമസിനെ വിളിച്ചിരുന്നത്. കേന്ദ്രമന്ത്രി നിർമലാ സീതാരാമന്‍റെ നേതൃത്വത്തിലാണ് നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന. സ്മൃതി ഇറാനിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ തോമസ് ഇതുവരെ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല.
 
എറണാകുളം മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ തോമസിനെ സംസ്ഥാന നേതൃത്വം ക്ഷണിച്ചു. പുതിയ നേതാക്കളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്‌ണൻ പറഞ്ഞു.
 
അതേസമയം, കെവി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വവും ശ്രമം തുടങ്ങി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെവി തോമസുമായി ചർച്ച നടത്തി. എറണാകുളം സീറ്റിൽ ഹൈബി ഈഡന് സ്ഥാനാര്‍ഥിത്വം നല്‍കിയതാണ് തോമസിനെ ചൊടിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്തിനീ നാടകം?, ഒരു ഓഫറും വെണ്ട, ഹൈബിക്കു വേണ്ടി പ്രചാരണത്തിനിറങ്ങില്ല’; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെവി തോമസ്