Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് സമയത്ത് പുലർത്തേണ്ട ജാഗ്രത പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങും; ആദായ നികുതി വകുപ്പിന്റെ രാജ്യവ്യാപക റെയ്ഡില്‍ വിശദീകരണം തേടി ഇലക്ഷന്‍ കമ്മീഷന്‍

കേന്ദ്ര റെവന്യു സെക്രട്ടറി എ ബി പാണ്ഡേയെയും സെൻട്രൽ ബോർഡ് ഓഫ് ടാക്സസ് ചെയർമാൻ പി സി മോദിയെയുമാണ് കമ്മീഷൻ വിളിച്ചു വരുത്തിയത്.

തെരഞ്ഞെടുപ്പ് സമയത്ത് പുലർത്തേണ്ട ജാഗ്രത പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങും; ആദായ നികുതി വകുപ്പിന്റെ രാജ്യവ്യാപക റെയ്ഡില്‍ വിശദീകരണം തേടി ഇലക്ഷന്‍ കമ്മീഷന്‍
, ചൊവ്വ, 9 ഏപ്രില്‍ 2019 (12:52 IST)
ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്ത് നടന്നു വരുന്ന ആദായനികുതി റെയ്ഡിന്മേൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. കേന്ദ്ര റെവന്യു സെക്രട്ടറി എ ബി പാണ്ഡേയെയും സെൻട്രൽ ബോർഡ് ഓഫ് ടാക്സസ് ചെയർമാൻ പി സി മോദിയെയുമാണ് കമ്മീഷൻ വിളിച്ചു വരുത്തിയത്. റെയ്ഡുകൾ നടത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും എന്നാൽ നിഷ്‌പക്ഷത പാലിക്കണമെന്നും കമ്മീഷൻ ആദായ നികുതി വകുപ്പിന് കർശന നിർദേശം നൽകി. തെരഞ്ഞെടുപ്പ് സമയത്ത് പുലർത്തെണ്ട ജാഗ്രത പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ധനകാര്യ വകുപ്പിനോടും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. 
 
കേന്ദ്ര സർക്കാർ ആദായ നികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 
 
രാജ്യത്താകമാനം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് കമല്‍ നാഥുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലും അന്വേഷണം എത്തിയത്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടയില്‍ വലിയ അളവില്‍ ഉദ്യോഗസ്ഥര്‍ ഹവാല ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ റെയ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമല്ലെന്നും 'കമ്മീഷനെ റെയ്ഡിന്റെ കാര്യം അറിയിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
 
റെയ്ഡ് രാഷ്ട്രീയ അക്രമമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പ്രതികരിച്ചിരുന്നു. ഞായറാഴിചയാണ് ആദായനികുതിവകുപ്പ് കമല്‍നാഥിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കര്‍, മുന്‍ ഉപദേഷ്ടാവ് രാജേന്ദ്ര കുമാര്‍ മിഗ്ലാനി എന്നിവരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കാക്കറുടെ ഇന്‍ഡോറിലുള്ള വസതി, രാജേന്ദ്ര കുമാറിന്റെ ഡല്‍ഹിയിലെ വസതി എന്നിവയ്ക്കു പുറമെ ഇരുവരുമായി ബന്ധമുള്ള മറ്റ് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി്. ഇരുവരും ഹവാല പണമിടപാട് നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് എന്നായിരുന്നു വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവിഹിതബന്ധം എന്ന് സംശയം, ഭാര്യയെ ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഒന്നും അറിയാത്തതുപോലെ അഭിനയിച്ച് ഭർത്താവ്, ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ !