Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിപിഎം പ്രാദേശിക പാർട്ടിയാകും: പരിഹസിച്ച് മുല്ലപ്പള്ളി

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന പശ്ചാത്തലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് കോൺഗ്രസ്.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിപിഎം പ്രാദേശിക പാർട്ടിയാകും: പരിഹസിച്ച് മുല്ലപ്പള്ളി
, തിങ്കള്‍, 1 ഏപ്രില്‍ 2019 (12:40 IST)
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന പശ്ചാത്തലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് കോൺഗ്രസ്. ജനാതിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മത്സരിക്കരുത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിപിഎം പ്രാദേശിക പാർട്ടിയാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരിഹസിച്ചു.
 
ഫാസിസത്തെ പരാജയപ്പെടുത്താനും ജനാധിപത്യവും മതേതരത്വവും ഊട്ടിയുറപ്പിക്കാനുമാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെങ്കിൽ, അവർ തീർച്ചയായും വയനാട്ടിൽ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യറാകണം. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏറ്റവും ചെറിയ ഒരു പ്രാദേശിക പാർട്ടിയായി സിപിഎം മാറാൻ പോവുകയാണ്. ബംഗാളിൽ കോൺഗ്രസിന്റെ പിസിസി ഓഫീസിൽ, തിങ്ങിനിരങ്ങുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. എന്തിന് വേണ്ടി? ആ സഖ്യത്തിൽ പങ്കാളിയാക്കാൻ തങ്ങൾ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് സിപിഎം നിലകൊള്ളുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയരാജനെതിരായ കൊലയാളി പരാമർശം: കെ കെ രമക്കെതിരെ കേസ്