Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സൈന്യത്ത ഈ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തുറന്നുകാട്ടും'; സൈനികർക്ക് മോശം ഭക്ഷണം; പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാർ മോദിക്കെതിരെ മത്സരത്തിന്

സൈന്യത്തിലെ അഴിമതികള്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'സൈന്യത്ത ഈ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തുറന്നുകാട്ടും'; സൈനികർക്ക് മോശം ഭക്ഷണം; പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാർ മോദിക്കെതിരെ മത്സരത്തിന്
, ശനി, 30 മാര്‍ച്ച് 2019 (17:10 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് പട്ടാളക്കാര്‍ക്ക് മോശം ഭക്ഷണവും സൗകര്യവുമാണ് കേന്ദ്രം നല്‍കുന്നതെന്ന് വ്യക്തമാക്കി വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ പ്രതികാര നടപടി നേരിട്ട മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ്. വരാണസിയില്‍ മോഡിക്കെതിരെ എതിരാളിയായി മത്സരിക്കുമെന്നാണ് തേജ് ബഹദൂര്‍ അറിയിച്ചത്.
 
പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ തന്നെ സമീപിച്ചിരുന്നെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തന്റെ തീരുമാനമെന്ന് ഹരിയാനയിലെ റെവാരി സ്വദേശിയായ തേജ് ബഹദൂര്‍ പറയുന്നു. സൈന്യത്തിലെ അഴിമതികള്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎസ്എഫ് ജവാന്മാരുടെ ദുരവസ്ഥ വെളിവാക്കുന്ന വീഡിയോ 2017ലാണ് തേജ് ബഹദൂര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. വളരെ മോശം ഭക്ഷണമാണ് ജവാന്മാര്‍ക്ക് വിതരണം ചെയ്യുന്നത്. സൈനികരുടെ ഭക്ഷണത്തിനായി അനുവദിച്ച തുകയുടെ ചെറിയ ഭാഗം മാത്രമാണ് ഭക്ഷണാവശ്യത്തിന് ചെലവാക്കുന്നതെന്നും തുകയുടെ വലിയൊരു ഭാഗം ആരൊക്കെയോ കയ്യടക്കുകയാണെന്നുമായിരുന്നു വീഡിയോയില്‍ തേജ് ബഹദൂര്‍ ആരോപിച്ചത്. വസ്ത്രത്തിനുവേണ്ടി അനുവദിച്ച തുകയുടെ 30%മാത്രമാണ് അതിനായി ചിലവഴിക്കുന്നത്. ഇവ പരാതിപ്പെട്ടിട്ടും പരിഹാരമൊന്നുമാവുന്നില്ലെന്നും ഇദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു.
 
വീഡിയോ സോഷ്യല്‍മീഡയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ തേജ് ബഹദൂറിനെ ബിഎസ്എഫില്‍നിന്നും പുറത്താക്കിയാണ് കേന്ദ്രം പ്രതികാര നടപടി നടത്തിയത്. മൂന്നുമാസം നീണ്ട പട്ടാളക്കോടതി വിചാരണയ്ക്കുശേഷമായിരുന്നു പുറത്താക്കല്‍. വീഡിയോയിലൂടെ സൈന്യത്തിന് പേരുദോഷമുണ്ടായിക്കിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെറ്റ് എയർ‌വേയ്സിന് കടുത്ത പ്രതിസന്ധി, ശമ്പളം മുടങ്ങിയതിനെ തുടർന്ന് പൈലറ്റുമാർ ഏപ്രിൽ ഒന്നുമുതൽ സമരത്തിലേക്ക്