Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെറ്റ് എയർ‌വേയ്സിന് കടുത്ത പ്രതിസന്ധി, ശമ്പളം മുടങ്ങിയതിനെ തുടർന്ന് പൈലറ്റുമാർ ഏപ്രിൽ ഒന്നുമുതൽ സമരത്തിലേക്ക്

ജെറ്റ് എയർ‌വേയ്സിന് കടുത്ത പ്രതിസന്ധി, ശമ്പളം മുടങ്ങിയതിനെ തുടർന്ന് പൈലറ്റുമാർ ഏപ്രിൽ ഒന്നുമുതൽ സമരത്തിലേക്ക്
, ശനി, 30 മാര്‍ച്ച് 2019 (17:04 IST)
ശമ്പളം മുടങ്ങിയതിനെ തുടർന്ന് ജെറ്റ് എയർ‌വേയ്സിലെ പൈലറ്റുമാർ ഏപ്രിൽ ഒന്നു മുതൽ സമരത്തിലേക്ക്. ജനുവരി മുതലുള്ള ശമ്പള കുടിശിക നൽകുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 31നുള്ളിൽ കൃത്യമായ വിവരം കമ്പനി നൽകിയില്ലെങ്കിൽ ഏപ്രിൽ ഒന്നിമുതൽ വിമാനങ്ങൾ പറത്തേണ്ടതില്ല എന്നാണ് പൈലറ്റുമാരുടെ തീരുമാനം.
 
പൈലറ്റുമാർ സമരം പ്രഖ്യാ‍പിക്കുന്നതോടെ ജെറ്റ് എയ‌വേയ്സിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. 25 വർഷത്തെ സർവീസിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ജെറ്റ് എയർ‌വേയ്സ് കടുന്നുപോകുന്നത്. എസ് ബി ഐയിൽനിന്നും അടിയന്തര ധനസഹായമായി ലഭിക്കേണ്ട 1500 കോടി വൈകുന്നതിനാലാണ് പൈലറ്റുമാർക്ക് ശമ്പളം കൊടുക്കാൻ സാധിക്കാത്തത് എന്നാണ് കമ്പനിയുടെ വാദം. 
 
ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചിന് ജെറ്റ് എയർ‌വെയിസ് ഫൌണ്ടറും സി ഇ ഓയുമായിരുന്ന നരേഷ് ഗോയലും, ഭാര്യ അനിത ഗോയലും ഡയറക്ടർ ബോർഡിൽ നിന്നും രാജി വച്ചിരുന്നു. നരേഷ് ഗോയലിനും ഭാര്യക്കുമൊപ്പം എത്തിഹാദ് എയർ‌വെയിസിൽനിന്നുള്ള നോമിനിയായ കെവിൻ നൈറ്റ്സും ഡയറക്ഡർ ബോർഡിൽ നിന്നും രാജി വച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചക്ക വൃത്തികെട്ടതും രുചിയില്ലാത്തതുമായ പഴമെന്ന് ബ്രിട്ടീഷപത്രമായ ‘ഗാർഡിയൻ‘, കണക്കിന് ചീത്തവിളിച്ച് മലയാളികൾ !