Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് സി ദിവാകരന് ചുവന്ന കൊടി പാറിക്കാനാകുമോ?

നിലവിൽ നെടുമങ്ങാട്ടെ സിറ്റിങ് എം‌എൽഎയാണ് അദ്ദേഹം.

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (16:07 IST)
തിരുവനന്തപുരത്തെ സിപിഐഎം സ്ഥാനാർത്ഥി സിറ്റിങ് എംഎൽഎ സി ദിവാകരനാണ്. സിപിഐയുടെ സംസ്ഥാന കൗൺസിൽ അംഗമാണ്. എഐറ്റിയുസിയുടെ ദേശീയ പ്രവർത്തക സമിതി അംഗവുമാണ് അദ്ദേഹം. മുൻ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 2006ലെയും 2011ലെയും തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്.

2016ൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തിൽ നിന്നും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. നിലവിൽ നെടുമങ്ങാട്ടെ സിറ്റിങ് എം‌എൽഎയാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഗ്രകണ്യനാണ് സി ദിവാകരൻ. പെയ്മെന്റ് സീറ്റ് വിവാദത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും നേതൃപദവികളിൽ നിന്നും തരംതാഴ്ത്തപ്പെട്ട ശേഷം തൊട്ടടുത്ത വർഷം അതേ മണ്ഡലത്തിൽ നിന്നും സ്ഥാനാർത്ഥിയാകുന്ന പുത്തൻ ചരിത്രമാണ് സി ദിവാകരൻ കുറിച്ചിരിക്കുന്നത്. മത്സരിക്കാനില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കിയപ്പോഴാണ് സി ദിവാകരനും അവസരമൊരുങ്ങിയത്. 
 
മന്ത്രിയെന്ന നിലയിലും എംഎൽഎ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. വെളിയം ഭാര്‍ഗവനോടും ഒരു പരിധിവരെ വി.എസ് അച്യുതാനന്ദനോടും മാത്രമാണ് സമകാലിക രാഷ്ട്രീയത്തില്‍ ദിവാകരന്‍ മയപ്പെട്ടു നിന്നിട്ടുള്ളത്. അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം ചിന്തിക്കാറുമില്ല. ഗുണമായും ദോഷമായും ഭവിക്കാന്‍ ഇടയുള്ളതാണ് ദിവാകരന്റെ പ്രകൃതം.
 
 
സി ദിവാകരനു വെല്ലുവിളി ഉയർത്തുന്ന ചില അടിയോഴുക്കുകളും ഈ മണ്ഡലത്തിൽ അദ്ദേഹത്തിനുണ്ട്. ശബരിമല വിഷയം ലോക്സഭാതെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാകും എന്നിൽ ഒരു സംശയമില്ല. ശബരിമല വിഷയത്തിൽ എൻഎസ്എസ് സർക്കാരിനും ഇടതുമുന്നണിക്കും എതിരെ നിൽക്കുന്നു എന്നത് നഗ്നമായ ഒരു സത്യമാണ്. എൻഎസ്എസ് ഇടഞ്ഞു നിൽക്കുന്നത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കും തിരിച്ചടിയാകും. നായർ വോട്ടുകൾ അല്ലെങ്കിൽ സവർണ്ണ വോട്ടുകൾ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്ന തിരുവനന്തപുരം മണ്ഡലത്തിൽ എൻഎസ്എസ് ഇടഞ്ഞു നിൽക്കുന്നത് ദിവാകരനു വെല്ലുവിളിയാകും. നായർ സമുദായത്തിലെ സ്ത്രീ വോട്ടുകൾ നഷ്ടപ്പെടുമോ എന്ന ഭയം എൽഡിഎഫ് നേതൃത്വത്തിനുണ്ട്.
 
സി.ദിവാകരന്‍ താന്‍പോരിമയുള്ള, അത് മറച്ചു പിടിക്കാന്‍ ആഗ്രഹം ഇല്ലാത്ത, നേതാവാണ്. സി.കെ ചന്ദ്രപ്പന്റെ മരണശേഷവും പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞശേഷവും തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ അസംതൃപ്തി ഒട്ടും പതുക്കെ പറയാത്ത ആളാണ് അദ്ദേഹം. ഈ ഘട്ടങ്ങളില്‍ ഒക്കെയും തന്നോട് താല്‍പര്യമില്ലാതിരുന്ന പാര്‍ട്ടി സംവിധാനം മുഴുവന്‍, തന്നെ ഒരു പോരാളിയായി മുന്നില്‍ നിര്‍ത്തുന്നതില്‍ ദിവാകരന് ചെറുതല്ലാത്ത സന്തോഷമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സഞ്ചിത വോട്ട് നോക്കിയാല്‍ ഇടതുപക്ഷത്തിന് 3,76,599 വോട്ടുകളും യു.ഡി.എഫിന് 3,16,132 വോട്ടുകളും ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യത്തിന് 2,68,555 വോട്ടുകളും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments