Webdunia - Bharat's app for daily news and videos

Install App

‘തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചേക്കാം, റോഷൻ അൻഡ്രൂസില്‍ നിന്ന് ഭീഷണിയുണ്ട്’; ആൽവിൻ ആന്‍റണി

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (15:25 IST)
സംവിധായകൻ റോഷൻ അൻഡ്രൂസില്‍ നിന്ന് തനിക്കും കുടുംബത്തിനും ഭീഷണികളുണ്ടെന്ന് നിർമ്മാതാവ് ആൽവിൻ ആന്‍റണി.

വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി പിന്‍‌വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണികള്‍ തുടരുന്നത്. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാലും റോഷൻ ആൻഡ്രൂസിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാവരും സഹായിക്കണമെന്നും ആൽവിൻ ആന്‍റണി പറഞ്ഞു.

റോഷൻ ആൻഡ്രൂസിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ ഭയമുണ്ട്. പക്ഷെ പൊലീസ് നല്ല ധൈര്യ തരുന്നുണ്ട്. അതുകൊണ്ട് കേസിൽ നിയമത്തിന്‍റെ വഴിയേ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആൽവിൻ ആന്‍റണി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍‌വിന്റെ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയും എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംവിധായകനും സംഘവും ആല്‍‌വിന്റെ വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനെതിരെയും കേസെടുത്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെയും സുഹൃത്ത് നവാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് റോഷന്‍ ആന്‍ഡ്രൂസ് വീട് ആക്രമിച്ചതെന്ന് ആല്‍വിന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

അടുത്ത ലേഖനം
Show comments