Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ ട്രോളി അമൂലിന്റെ പരസ്യം

അമൂൽ ബേബി പ്രയോഗം വിഎസ് അച്യുതാനന്ദൻ വീണ്ടും തൊടുത്തു വിട്ടതിനു പിന്നാലെയാണ് അമൂലിന്റെ പരസ്യവും രംഗത്തു വന്നിരിക്കുന്നത്

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ ട്രോളി അമൂലിന്റെ പരസ്യം
, ബുധന്‍, 3 ഏപ്രില്‍ 2019 (12:18 IST)
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ട്രോളി അമുലിന്റെ പരസ്യം. കോൺഗ്രസ് അധ്യക്ഷൻ രണ്ടുസീറ്റുകളിലായി മത്സരിക്കുന്നുവെന്ന അടിക്കുറിപ്പോടെ, രാഹുലിന്റെ കാരിക്കേച്ചറും വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടർ? എന്നുമെഴുതിയ ചിത്രവുമാണ് ചൊവ്വാഴ്ച വൈകീട്ടോടെ അമുലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. അമുൽ - അമേഠി കാ പറാത്ത (അമേഠിയുടെ പറാത്ത) എന്നും ചിത്രത്തിൽ വിശേഷിപ്പിച്ചിരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ അമുൽ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായി. ചിലർ അമുലിനെ പിന്തുണച്ചപ്പോൾ രൂക്ഷമായ എതിർപ്പുമായി ചിലർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തി.
 
അമൂൽ ബേബി പ്രയോഗം വിഎസ് അച്യുതാനന്ദൻ വീണ്ടും തൊടുത്തു വിട്ടതിനു പിന്നാലെയാണ് അമൂലിന്റെ പരസ്യവും രംഗത്തു വന്നിരിക്കുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രാജ്മോഹൻ ഉണ്ണിച്ചാക്ക് വോട്ട് ചെയ്യുക'- ചുമരെഴുത്ത് കണ്ട് ചിരിക്കാൻ വരട്ടെ; കാരണം ഇതാണ്