Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടവകാശം ക്യത്യമായി രേഖപ്പെടുത്തണം;മാതാപിതാക്കള്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ കത്ത്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ വോട്ടവകാശം ക്യത്യമായി രേഖപ്പെടുത്തണമെന്നും അത് ഓരോ പൗരന്റെയും അവകാശമാണെന്നും കുട്ടികള്‍ കത്തില്‍ പറയുന്നു.

വോട്ടവകാശം ക്യത്യമായി രേഖപ്പെടുത്തണം;മാതാപിതാക്കള്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ കത്ത്
, ഞായര്‍, 24 മാര്‍ച്ച് 2019 (13:21 IST)
മാതാപിതാക്കള്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ കത്ത്. മൂന്നാര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍, ദേവികുളം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട്  മാതാപിതാക്കള്‍ക്ക് കത്ത് എഴുതിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ദേവികുളം സബ് കളക്ടര്‍ രേണു രാജാണ് പദ്ധതി ആവിഷ്‌കരിച്ചത്. 
 
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ വോട്ടവകാശം ക്യത്യമായി രേഖപ്പെടുത്തണമെന്നും അത് ഓരോ പൗരന്റെയും അവകാശമാണെന്നും കുട്ടികള്‍ കത്തില്‍ പറയുന്നു. ഇത്തരം പദ്ധതി തൊഴിലാളികള്‍ക്കിടയില്‍ വോട്ടിങ്ങ് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് സബ് കളക്ടറുടെ വിലയിരുത്തൽ. തോട്ടംമേഖലയില്‍ നൂറുശതമാനം വോട്ടുറപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 
 
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നേരിട്ടെത്തിയ ഓഫീസര്‍മാര്‍ കൈയ്യില്‍ കരുതിയ പോസ്റ്റുകാര്‍ഡുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് നല്‍കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍  എഴുതിച്ചേര്‍ത്തു.  അധിക്യതര്‍ കാര്‍ഡുകള്‍ ശേഖരിച്ച് പോസ്റ്റല്‍ മുഖാന്തരം കുട്ടികളുടെ മാതാപിക്കളുടെ പക്കല്‍ എത്തിക്കുകയാണ് ചെയ്യുന്നത്. മലയാളത്തില്‍ അധിക്യതര്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികള്‍ തമിഴില്‍ എഴുതിയാണ് മാതാപിതാക്കള്‍ക്ക് കൈമാറുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിൽ മത്സരിക്കും എന്ന് രാഹുൽ പറഞ്ഞിട്ടില്ല, കേരളത്തിലെ കോൺഗ്രസുകാർ പറയുന്നത് വസ്തുതാ വിരുദ്ധം: പിസി ചാക്കോ