Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറൂകണക്കിന് പ്രവര്‍ത്തകരോടൊപ്പം പത്രിക സമര്‍പ്പിക്കാനെത്തി, പത്രിക മാത്രം കൊണ്ടു വന്നില്ല, ചിറ്റയം ഗോപകുമാറിന്റെ പത്രിക സമര്‍പ്പണം വൈകി

11 മണിക്ക് പത്രിക സമര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

നൂറൂകണക്കിന് പ്രവര്‍ത്തകരോടൊപ്പം പത്രിക സമര്‍പ്പിക്കാനെത്തി, പത്രിക മാത്രം കൊണ്ടു വന്നില്ല, ചിറ്റയം ഗോപകുമാറിന്റെ പത്രിക സമര്‍പ്പണം വൈകി
, ചൊവ്വ, 2 ഏപ്രില്‍ 2019 (17:42 IST)
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ മുന്നില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇന്നലെ മാവേലിക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനെത്തിയത്. ഒപ്പം സജി ചെറിയാന്‍ എംഎല്‍എ, സിപിഐ നേതാക്കളായ പി പ്രസാദ്, ഇ രാഘവന്‍, പി പ്രകാശ് ബാബു, വി മോഹന്‍ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
 
11 മണിക്ക് പത്രിക സമര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കൃത്യസമയത്ത് തന്നെ പത്രിക സമര്‍പ്പിക്കാന്‍ ആര്‍ഡിഓയായ ഉപവരണാധികാരിയുടെ ചേംബറില്‍ സ്ഥാനാര്‍ത്ഥിയും നേതാക്കളും കയറി. പത്രിക വാങ്ങുന്നതിന് വേണ്ടി ആര്‍ഡിഓയും നല്‍കാന്‍ ചിറ്റയം ഗോപകുമാറും തയ്യാറായെങ്കിലും സമര്‍പ്പിക്കേണ്ട പത്രിക മാത്രം ആരുടേയും കയ്യിലുണ്ടായിരുന്നില്ല.
 
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക എടുക്കാന്‍ മറന്നതാണ് കാരണം. ഇക്കാര്യം മനസ്സിലായതോടെ പത്രിക ഓഫീസില്‍ നിന്ന് എടുക്കുകയും ആര്‍ഡിഓ ഓഫീസില്‍ എത്തിക്കുകയുമായിരുന്നു. 11.15ന് പത്രിക സമര്‍പ്പിക്കുകയും ഉച്ചക്ക് 12.30ന് പത്രിക സമര്‍പ്പണ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്തും കൊല്ലത്തും ഇനി സോമാറ്റോയുടെ സേവനം ലഭ്യമാകും !