ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
നാമനിര്‍ദ്ദേശ പത്രികയില്‍ അവ്യക്തതയുണ്ടെന്നും സ്വത്തുവകകള്‍ വെളിപ്പെടുത്തിയില്ലെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അമിത് ഷായ്‌ക്കെതിരേ നടപടി വേണമെന്നും നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം 65.5 ലക്ഷം രൂപ മൂല്യമുള്ള വസ്തുവിന് അമിത് ഷാ വില കുറച്ചുകാണിച്ചുവെന്നും 25 ലക്ഷം രൂപ മാത്രമാണ് വില കാണിച്ചതെന്നും കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അമിത് ഷാ തന്റെ രണ്ട് വസ്തുക്കള്‍ പണയം വച്ചുവെന്നാണ് മറ്റൊരു പരാതി.
മകന്‍ ജെയ് ഷായുടെ കുസും ഫിന്‍സര്‍വിന് വേണ്ടി കാലുപൂര്‍ കൊമേഴ്‌സല്‍ കോര്‍പ്പറേറ്റീവ് ബാങ്കിലാണ് അമിത് ഷാ സ്വത്തുക്കള്‍ പണയം വച്ചത്. മകന്റെ കമ്പനിക്ക് വേണ്ടി 25 കോടി രൂപ ലോണിന് വേണ്ടിയാണ് പണയം വച്ചത്. തനിക്ക് ബാധ്യതയുണ്ടെന്ന് കാണിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.