Webdunia - Bharat's app for daily news and videos

Install App

രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി കെഇ

രാഹുല്‍ ഗാന്ധി കെ.ഇയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരനായെത്തുന്നത്.

Webdunia
ബുധന്‍, 3 ഏപ്രില്‍ 2019 (17:59 IST)
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ മറ്റൊരു രാഹുല്‍ ഗാന്ധി കൂടിയുണ്ടാവുമെന്ന് സൂചനകൾ‍. അപരനായ ഈ രാഹുല്‍ ഗാന്ധി ഇത് വരെ പത്രിക സമര്‍പ്പിച്ചിട്ടില്ല.
 
രാഹുല്‍ ഗാന്ധി കെ.ഇയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരനായെത്തുന്നത്. കോട്ടയം എരുമേലി സ്വദേശിയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഈ അപരനെന്നും സൂചനകളുണ്ട്.
 
ഇനീഷ്യല്‍ മാറ്റി രാഹുല്‍ ഗാന്ധിയെന്ന പേരില്‍ മത്സരിക്കാന്‍ യുവാവ് ശ്രമം നടത്തിയിരുന്നു. മറ്റൊരു ദേശീയ പാര്‍ട്ടിയുടം പിന്തുണ നേടാനും ശ്രമിച്ചിരുന്നു. വോട്ടിംഗ് യന്ത്രത്തിന്റെ ആദ്യ ഭാഗത്ത് തന്നെ ഇടം നേടാനുള്ള ശ്രമമാണിതെല്ലാമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നു.
 
നാളെയാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ പത്രിക സമര്‍പ്പിക്കും. അപരനും നാളെ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments