Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ കെ.സുധാകരന് ലീഡ് !

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് 3,423 വോട്ടുകള്‍ക്ക് സുധാകരന്‍ ലീഡ് ചെയ്തു

K.Sudhakaran and Pinarayi Vijayan

WEBDUNIA

, ചൊവ്വ, 4 ജൂണ്‍ 2024 (11:25 IST)
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിജയത്തിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്‌ഡേറ്റ് അനുസരിച്ച് 29,205 വോട്ടുകള്‍ക്ക് സുധാകരന്‍ ലീഡ് ചെയ്യുന്നു. 1,45,387 വോട്ടുകളാണ് സുധാകരന്‍ ഇതുവരെ നേടിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ജയരാജന്‍ 1,16,182 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത്. 
 
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് 3,423 വോട്ടുകള്‍ക്ക് സുധാകരന്‍ ലീഡ് ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 50,123 വോട്ടുകള്‍ക്കാണ് പിണറായി ധര്‍മ്മടത്ത് ജയിച്ചത്. എല്‍ഡിഎഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ യുഡിഎഫ് ലീഡ് പിടിച്ചത് വരും മണിക്കൂറുകളില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപി ഉറപ്പിച്ച് തൃശൂര്‍, ലീഡ് 37000 കടന്നു