Select Your Language

Notifications

webdunia
webdunia
webdunia
webdunia

Breaking News: തൃശൂരില്‍ സുരേഷ് ഗോപി ജയത്തിലേക്ക് !

സുരേഷ് ഗോപിയുടെ ലീഡ് 50,000 കടന്നു

BJP Candidate Suresh Gopi - Lok Sabha Election 2024

WEBDUNIA

, ചൊവ്വ, 4 ജൂണ്‍ 2024 (09:09 IST)
Thrissur Lok Sabha Election Result 2024: തൃശൂരില്‍ ജയം ഉറപ്പിച്ച് സുരേഷ് ഗോപി. വോട്ടെണ്ണല്‍ പുരോഗമിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ വന്‍ ഭൂരിപക്ഷമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. യുഡിഎഫ് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു.

2.28 pm: സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 73,091 ആയി. രണ്ടാം സ്ഥാനത്ത് വി.എസ്.സുനില്‍ കുമാര്‍
 
12.05 pm: തൃശൂരില്‍ ജയം ഉറപ്പിച്ച് സുരേഷ് ഗോപി. ഭൂരിപക്ഷം 61,292 ആയി.
 
11.50 am: സുരേഷ് ഗോപിയുടെ ലീഡ് 50,000 കടന്നു. 2,69,030 വോട്ടുകള്‍ നേടിയ സുരേഷ് ഗോപി വിജയത്തിലേക്ക്. ഭൂരിപക്ഷം 50,857 ആയി. രണ്ടാം സ്ഥാനത്തുള്ള വി.എസ്.സുനില്‍ കുമാറിനു 2,18,173 വോട്ടുകള്‍

11.30 am: തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് അരലക്ഷത്തിലേക്ക് എത്തുമെന്ന് സൂചന. ആറ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ സുരേഷ് ഗോപിയുടെ ലീഡ് 40,000 കടന്നു. 
 
10.15 am: തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് 20,000 കടന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 20,399 വോട്ടുകള്‍ക്ക് സുരേഷ് ഗോപി മുന്നില്‍. 1,06,074 വോട്ടുകളാണ് സുരേഷ് ഗോപി ഇതുവരെ നേടിയത്. രണ്ടാം സ്ഥാനത്തുള്ള വി.എസ്.സുനില്‍ കുമാറിന് 85,679 വോട്ടുകള്‍.
 
9.55 am: തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് 10,000 കടന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ ലീഡ് 10,142 ആയി. 65,158 വോട്ടുകളാണ് സുരേഷ് ഗോപി ഇതുവരെ നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള വി.എസ്.സുനില്‍ കുമാറിന്റെ വോട്ട് 55,016 ആയി.
 
9.40 am: സുരേഷ് ഗോപിയുടെ ലീഡ് 7,434 ആയി. സുരേഷ് ഗോപിയുടെ വോട്ട് 50,000 കടന്നു. രണ്ടാം സ്ഥാനത്ത് സുനില്‍ കുമാര്‍

9.35 am: സുരേഷ് ഗോപിയുടെ ലീഡ് 5,000 കടന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് സുരേഷ് ഗോപിക്ക് 38,914 വോട്ട്. സുനില്‍ കുമാര്‍ 33,478 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത്. 5436 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്

9.20 am: തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് 4113 ആയി. വി.എസ്.സുനില്‍ കുമാര്‍ രണ്ടാമത്
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Lok Sabha Election result 2024 Live: കേരളത്തിൽ ആദ്യഘട്ട ഫലങ്ങൾ വരുമ്പോൾ യുഡിഎഫ് മുന്നിൽ,തിരുവനന്തപുരത്ത് എൻഡിഎയ്ക്ക് നേരിയ ലീഡ്