Webdunia - Bharat's app for daily news and videos

Install App

അന്ന് മമ്മൂട്ടി കരഞ്ഞു, പക്ഷേ ആരുമറിഞ്ഞില്ല!

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (16:04 IST)
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ ആണ് മമ്മൂട്ടി. മഹാനടനായ അദ്ദേഹം വെള്ളിത്തിരയിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്ന് തോന്നിച്ച കഥാപാത്രങ്ങളിൽ ഒന്നാണ് തനിയാവർത്തനത്തിലെ ബാലൻ മാഷ്. ബാലൻ മാഷിനെ കണ്ട് കണ്ണീരണിയാത്ത ആരുമുണ്ടാകില്ല. 
 
ലോഹിതദാസ് ആദ്യമായി തിരക്കഥയെഴുതിയ ‘തനിയാവര്‍ത്തനം’ എന്ന ചിത്രം ഇപ്പോഴും ആര്‍ക്കും മറക്കാന്‍ കഴിയാത്തത് ആ സിനിമയിലെ മമ്മൂട്ടിയുടെ അസാധാരണമായ അഭിനയപ്രകടനം കൊണ്ടുകൂടിയാണ്. സിബി മലയിലായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. 
 
ചിത്രം പുറത്തിറങ്ങി ആദ്യദിനം തന്നെ മികച്ച സിനിമയെന്ന പേരുനേടി. അതോടെ തിയേറ്ററിലെത്തി സിനിമ കാണണമെന്ന ആഗ്രഹം മമ്മൂട്ടിക്കുണ്ടായി. അടുത്ത സുഹൃത്തായ കുഞ്ചനൊപ്പമാണ് മമ്മൂട്ടി തനിയാവര്‍ത്തനം കാണാന്‍ പോയത്. സിനിമയുടെ ക്ലൈമാക്സ് കണ്ട് തിയേറ്ററില്‍ എല്ലാവരും കരഞ്ഞപ്പോൾ അവർക്കൊപ്പം മമ്മൂട്ടിയും കരയുകയായിരുന്നു. കുഞ്ചന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി. 
 
സ്വന്തം സിനിമ കണ്ട്, അത് സ്വന്തം സിനിമയാണെന്നുപോലും മറന്ന് കഥയില്‍ ലയിച്ച് ഒരു നടന്‍ കരയുന്നത് താന്‍ ആദ്യമായി കാണുകയായിരുന്നു എന്ന് കുഞ്ചന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ, തിയേറ്ററിലുണ്ടായിരുന്ന മറ്റാരും ആ കണ്ണുനീർ കണ്ടില്ല. 
 
ഒരു കുടുംബത്തില്‍ പാരമ്പര്യമായി പുരുഷന്‍‌മാര്‍ക്ക് ഭ്രാന്ത് വരുന്നു. ഈ തലമുറയില്‍ അതിന് സാധ്യത ബാലഗോപാലന്‍ മാഷിനാണ്. അദ്ദേഹത്തിന് ഭ്രാന്തുണ്ടോയെന്ന് വീട്ടുകാരും നാട്ടുകാരും സംശയിച്ചുതുടങ്ങുന്നു. അങ്ങനെ സമൂഹം അയാളെ ഒരു ഭ്രാന്തനാക്കി മാറ്റുന്നു.
 
മനസ് കഴച്ചുപൊട്ടുന്ന അസ്വസ്ഥതയോടെയല്ലാതെ ഈ സിനിമ കണ്ടുതീര്‍ക്കാനാവില്ല എന്ന് പ്രശസ്ത സാഹിത്യകാരി സാറാജോസഫ് പറഞ്ഞിട്ടുണ്ട്. അത് സത്യവുമാണ്. ബാലഗോപാലന്‍ മാഷിന്‍റെ ദയനീയാവസ്ഥ ഇന്നും ഏവരെയും വേദനിപ്പിക്കുന്നു. 
 
തനിയാവര്‍ത്തനം കലാപരമായും സാമ്പത്തികമായും വിജയിച്ച ചിത്രമായിരുന്നു. സിബിമലയില്‍ - ലോഹിതദാസ് എന്ന വലിയ കൂട്ടുകെട്ടിന് തുടക്കം കുറിച്ച സിനിമ. മമ്മൂട്ടിയെന്ന നടന്‍റെ ഏറ്റവും മികച്ച ചില അഭിനയമുഹൂര്‍ത്തങ്ങള്‍ ആ സിനിമയിലേതാണ് എന്ന് നിസംശയം പറയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments