Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണപ്പെരുപ്പം ഉയരുന്നു, സിമെന്റ് വില രണ്ട് ദിവസത്തിനിടെ വർധിച്ചത് 125 രൂപ

പണപ്പെരുപ്പം ഉയരുന്നു, സിമെന്റ് വില രണ്ട് ദിവസത്തിനിടെ വർധിച്ചത് 125 രൂപ
, ബുധന്‍, 6 ഒക്‌ടോബര്‍ 2021 (20:08 IST)
സംസ്ഥാനത്ത് സിമെന്റ് വിലയിൽ കുതിപ്പ്. ഒരു ചാക്ക് സിമെന്റിന് 125 രൂപയോളമാണ് രണ്ട് ദിവസത്തിനിടെ വർധിച്ചത്. കൊവിഡ് ദുരിതത്തിൽ നിന്നും തിരിച്ചുകയറുന്നതിനിടെയാണ് നിർമാണ മേഖലയിലെ വിലക്കയറ്റം. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധനവിലക്കയറ്റവുമാണ് സിമെന്റ് വില ഉയരാൻ കാരണമായി കമ്പനികൾ ചൂണ്ടികാണിക്കുന്നത്.
 
കൊവിഡിന് മുൻപ് ചാക്കൊന്നിന് 390 ആയിരുന്ന സിമെന്റ് വില 445 രൂപവരെയെത്തിയിരുന്നു. കമ്പനി നൽകുന്ന ഇളവുകൾ അടക്കം ഇത് 400 രൂപയാക്കി കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ 525 രൂപയിലേക്കെത്തിയിരിക്കുന്നത്. നിലവിലെ സ്റ്റോക്ക് പഴയവിലയിൽ ലഭിക്കുമെങ്കിലും 3 ദിവസത്തിനുള്ളിൽ വിലക്കയറ്റം വിപണിയിൽ പ്രതിഫലിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെയ്‌സ്‌ബുക്കും വാട്‌സാപ്പും പണിമുടക്കിയ ദിവസം ടെലെഗ്രാമിൽ പുതുതായെത്തിയത് 7 കോടി ഉപഭോക്താക്കൾ!