ബിജെപിയുടെ ജനരക്ഷായാത്രയെ പരിഹസിച്ച് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലേക്ക് കൊണ്ടുപോന്നതിനെയാണ് രാമചന്ദ്രഗുഹ പരിഹസിച്ചിരിക്കുന്നത്.
ആദിത്യനാഥിനെ കേരളത്തില്‍ കൊണ്ടുവരുന്നതിനു പകരം ആര്‍എസ്എസും ബിജെപിയും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ കേരളത്തിൽ നിന്നും ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകണമെന്ന് രാമചന്ദ്രഗുഹ ട്വിറ്ററില്‍ കുറിച്ചു.
ചരിത്രകാരനായ റോബിന്‍ ജെഫ്രി കേരളമാതൃകയെക്കുറിച്ച് രചിച്ച പൊളിറ്റിക്‌സ്,വുമണ്‍, ആന്‍ഡ് വെല്‍ബെയിങ് എന്ന പുസ്തകവും അമിത് ഷായും ആദിത്യനാഥും വായിക്കണമെന്നും ഗുഹ പോസ്റ്റിൽ വ്യക്തമാക്കുന്നു.