മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വലിച്ചുകൊണ്ടുപോയി നായ്ക്കൾ ഭക്ഷിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. നായ്ക്കൾ മൃതദേഹം കടിച്ചു പറിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. സംഭവത്തെ തുടർന്ന് രണ്ട് ജീവനക്കാരെ സസ്പൻഡ് ചെയ്തിട്ടുണ്ട്.
മോർച്ചറിയിലെ മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചു വലിച്ചു കൊണ്ടുപോയി ഭക്ഷിക്കുന്നത് കണ്ട ഒരാൾ തന്റെ മൊബൈൽ ഫോനിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. അതേ സമയം ആരുടെ മൃതദേഹമാണ് ഇത് എന്നത് വ്യക്തമല്ല. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഫാർമസിസ്റ്റുകളെ സസ്പെഡ് ചെയ്തതായി അലിഹഡ് സിറ്റി ചീഫ് മെഡിക്കൽ ഓഫീസർ ഡോ എംഎല്‍ അഗര്‍വാള്‍ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ലക്നൌയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും സമാനമായ സംഭവം നടന്നിരുന്നു. അന്നു നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് തലയില്ലാത്ത മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.