ന്യൂജെന്‍ സന്യാസി, ഏത് യാത്രയിലും സ്ത്രീ സാന്നിധ്യം , പാട്ടും നൃത്തവും ഒക്കെ ഹൈലൈറ്റ്; റോക്ക്‌സ്റ്റാര്‍ ബാബ ആളു ചില്ലറക്കാരനല്ല !

റോക്ക്‌സ്റ്റാര്‍ ബാബ ആളു ചില്ലറക്കാരനല്ല !

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (08:52 IST)
പീഡന കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങ് സന്യാസിയാണെങ്കിലും അദ്ദേഹത്തിന്റെ ജീവിതം ആഡംബരങ്ങളുടെ പിറകെ ആയിരുന്നു. എല്ലാ സുഖ സൗകര്യങ്ങളും ആവോളം ആസ്വദിച്ചു. പാട്ടും നൃത്തവും ഒക്കെ ആയിരുന്നു ഇദ്ദേഹത്തിന്റെ ഹൈലൈറ്റ്. അങ്ങനെ ആരാധകര്‍ ഇദ്ദേഹത്തിന് ഒരു പേരും നല്‍കി. റോക്ക്‌സ്റ്റാര്‍ ബാബ എന്നായിരുന്നു അത്. 
 
റേഞ്ച് റോവറിന്റെ എസ് യുവി ആണ് പ്രിയപ്പെട്ട വാഹനം. ഇത് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് ഏറെ പ്രിയപ്പെട്ട കാര്യമാണ്. കറുത്ത എന്‍ഡവര്‍ കാറുകള്‍ 16 എണ്ണം സ്വന്തമായി ഉണ്ട്. കൂടാതെ ലക്ഷങ്ങള്‍ വിലവരുന്ന സൂപ്പര്‍ ബൈക്കുകളും ബുള്ളറ്റുകളും.
 
സ്വന്തം നാട്ടില്‍ പുറത്തിറങ്ങണമെങ്കില്‍ നൂറ് അകമ്പടി വാഹനങ്ങള്‍ എങ്കിലും വേണം. അന്യദേശങ്ങളില്‍ എത്തിയാലും വേണം അമ്പതില്‍ കുറയാത്ത അകമ്പടി വാഹനങ്ങള്‍. ഏത് യാത്രയിലും സ്ത്രീ സാന്നിധ്യം നിര്‍ബന്ധമാണ് ഇദ്ദേഹത്തിന്. 
 
തന്റെ അനുയായികളായ ഭക്തകളെ തന്നെയാണ് ഇതിനായി കൂടെ കൂട്ടുക. കേരളത്തില്‍ പലതവണ വന്നപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി. രാഷ്ട്രീയ നേതാക്കളെ വെല്ലുന്ന സുരക്ഷയാണ് ഗുര്‍മീത് റാം റഹീം സിങ്ങിനുള്ളത്. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു ഈ സുരക്ഷ നല്‍കിയിരുന്നത്. 
 
തുടക്കത്തില്‍ കോണ്‍ഗ്രസ്സിനായിരുന്നു ഇദ്ദേഹം പിന്തുണ നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ബിജെപിയെ ആണ് ഗുര്‍മീത് റാം റഹീം സിങ് പിന്തുണയ്ക്കുന്നത്. 2014 ലെ ഹരിയാണ തിരഞ്ഞെടുപ്പ് മുതലാണ് റാം റഹീം സിങ് ബിജെപിയെ പിന്തുണച്ചുപോരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments