Webdunia - Bharat's app for daily news and videos

Install App

മാധ്യമ പ്രവർത്തനം ജനതാൽപര്യത്തിനുള്ളതായിരിക്കണമെന്ന് പ്രധാനമന്ത്രി; പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവര്‍ ക്രിമിനലുകള്‍

പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമെന്ന് പ്രധാനമന്ത്രി

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (14:16 IST)
പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും വലിയ ക്രിമിനലുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസ്യത നിലനിര്‍ത്തുന്നതിനും ആരോഗ്യകരമായ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുമായി എല്ലാ മാധ്യമങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ ദിനതന്തി പത്രത്തിന്റെ 75ആം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവെയാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 
നീതിന്യായ വ്യവസ്ഥയോടും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടും ഉത്തരവാദിത്തം കാണിക്കാന്‍ മാധ്യമങ്ങൾ തയ്യാറാകണം. ഇന്നത്തെ മാധ്യമങ്ങളെല്ലാം രാഷ്ട്രീയ വിഷയങ്ങളിൽ മാത്രം ചുറ്റിത്തിരിയുകയാണ്. ഇന്ത്യ എന്നുവച്ചാല്‍ രാഷ്ട്രീയക്കാർ മാത്രമല്ല. 125 കോടി ജനങ്ങളാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ജനങ്ങളുടെ വിഷയങ്ങൾക്കും അവരുടെ നേട്ടങ്ങൾക്കും മാധ്യമങ്ങൾ പ്രാധാന്യം നല്‍കണമെന്നും മോദി പറഞ്ഞു.
 
ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനകീയ താല്‍പര്യങ്ങളില്‍ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ബുദ്ധിപൂര്‍വം ഉപയോഗിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തമിഴ്നാട്ടില്‍  മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി

Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments