Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈയിൽ വീണ്ടും കനത്ത മഴ; 2015ലെ വെള്ളപ്പൊക്കം വീണ്ടും ഉണ്ടാകുമോ? മരണം 14 കവിഞ്ഞു

ചെന്നൈ വീണ്ടും മഴയിൽ

ചെന്നൈയിൽ വീണ്ടും കനത്ത മഴ; 2015ലെ വെള്ളപ്പൊക്കം വീണ്ടും ഉണ്ടാകുമോ? മരണം 14 കവിഞ്ഞു
, ശനി, 4 നവം‌ബര്‍ 2017 (07:44 IST)
അഞ്ചാം ദിവസവും ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായ സ്ഥിതിയാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 
 
പല സ്ഥലങ്ങളിലെയും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടു. ട്രെയിന്‍ ഗതാഗതത്തേയും മഴ സാരമായി ബാധിച്ചു. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടു.  
 
വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള മുന്നൂറോളം സ്ഥലങ്ങള്‍ കണ്ടെത്തുകയും അടിയന്തര സാഹചര്യം ആവശ്യമാണെങ്കില്‍ വെള്ളം വറ്റിക്കുന്നതിനായി 400 മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകൾക്കും കോളേജുകൾക്കും അവധി തുടരുകയാണ്. 
 
നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കൃത്യമായ സമയപരിധിക്കുള്ളിൽ ഓടകൾ വൃത്തിയാക്കാത്തതാണ് വെള്ളം ഒഴുകാതെ കെട്ടികിടക്കാൻ കാരണം. മഴ വീണ്ടും ശക്തമായാല്‍ 2015ലെ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരതയാണോ ?; ക​മ​ൽ​ഹാ​സ​നെതിരെ കേസെടുത്തതിന് പിന്നാലെ ചോദ്യങ്ങളുയര്‍ത്തി പ്ര​കാ​ശ് രാ​ജ് രംഗത്ത്