യുവതിയെ കാറിനുള്ളില്‍ വെടിവെച്ചു കൊന്നു
						
		
						
				
യുവതിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയില്‍
			
		          
	  
	
		
										
								
																	ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ യുവതി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. ലോകത്തെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് ബുധനാഴ്ച പുലര്‍ച്ചെയാണ്. കാറില്‍ ഭര്‍ത്താവും കുഞ്ഞുമായി സഞ്ചരിക്കുമ്പോഴാണ് സംഭവം നടന്നത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കാര്‍ തടഞ്ഞ് കൊള്ള നടത്താന്‍ ശ്രമിച്ച അക്രമികളാണ് ഭാര്യയെ വെടിവെച്ച് കൊന്നതെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. കവര്‍ച്ച തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഭാര്യയെ വെടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.