രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുണ്ട്, കാരണമറിയില്ല: തുറന്നു സമ്മതിച്ച് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി
അതെ, രാജ്യത്ത് സാമ്പത്തിക തളർച്ചയുണ്ട്: മോദി
മോദി സർക്കാരിനെതിരെ ഉയരുന്ന രൂക്ഷ വിമർശനങ്ങൾക്കിടെ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി. രാജ്യത്ത് സാമ്പത്തിക തളർച്ച നിലനിൽക്കുന്നുണ്ടെന്ന് മോദിയുടെ ഉപദേശക സമിതി തുറന്നു സമ്മതിച്ചിരിക്കുകയാണ്.
സാമ്പത്തിക മാന്ദ്യത്തിനു പല കാരണങ്ങളും ഉണ്ടാകാം, എന്നാൽ അതിന്റെ വ്യക്തമായ കാരണം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സമിതി ചെയർമാൻ വ്യക്തമാക്കി. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ആറു മാസത്തേക്ക് മുൻഗണനാ നിർദേശങ്ങൾ പ്രധാനമന്ത്രിക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.