വയറുവേദനയുമായി എത്തിയ യുവതിക്ക് ഡോക്ടർ നിർദേശിച്ചത് കോണ്ടം, സംഭവം ഇങ്ങനെ

തിങ്കള്‍, 29 ജൂലൈ 2019 (17:58 IST)
അമിതമായ വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ യുവതിക്ക് ഗര്‍ഭ നിരോധന ഉറ നിര്‍ദേശിച്ച് ഡോക്ടർ.  റാഞ്ചിയിലെ സിങ്ബം ജില്ലയിലാണ് സംഭവം. വയറുവേദനയ്ക്കുള്ള മരുന്നിന് പകരം ഡോക്ടര്‍ ഗര്‍ഭനിരോധന ഉറയാണ് യുവതിക്ക് കുറിച്ച് നല്‍കിയത്. സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ അന്വേഷണം. 
 
ഘാട്ഷില്ല ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന അസ്രഫ് ബാദര്‍ എന്ന ഡോക്ടര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ഡോക്ടറുടെ കുറുപ്പുമായി മെഡിക്കല്‍ ഷോപ്പിലെത്തിയ യുവതിയോട് കടയുടമയാണ് ഡോക്ടര്‍ കുറിച്ചത് ഗര്‍ഭനിരോധന ഉറയാണെന്ന് പറഞ്ഞത്.
 
തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തി മുതിര്‍ന്ന് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഡൊക്ടറോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം ആരോപണം നിഷേധിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോഹൻലാലിന്റെ വീട്ടിൽ കള്ളൻ കയറി, ഒന്നും കിട്ടാതെ വന്നതോടെ കള്ളൻ ഒരു കത്തും എഴുതിവച്ചു !