ശ്രീനഗറില്‍ അതിര്‍ത്തി രക്ഷാ സേന ക്യാമ്പിനു നേരെ ഭീകരാക്രമണം; നാല് ബി എസ് എഫ് ജവാന്മാര്‍ക്ക് പരുക്ക്
ശ്രീനഗറില്‍ വീണ്ടും വെടിവെയ്പ്
ശ്രീനഗറില്‍ അതിര്‍ത്തി രക്ഷാ സേന ക്യാമ്പിനു നേരെ ഭീകരാക്രമണം. ശ്രീനഗറിലെ വിമാനത്താവളത്തിനു സമീപമുള്ള ക്യാമ്പിനു നേരെയാണ് ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ നാല് ബി എസ് എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു.
ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു ആക്രമണം നടന്നത്. മൂന്ന് ഭീകരര്‍ ചാവേറ് ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി പ്രദേശത്ത് പരിശോധന ശക്തമാക്കിയതായും ബിഎസ്എഫ് അറിയിച്ചു.
സംഭവ സ്ഥലത്ത് കടുത്ത സ്ഫോടനവും വെടിവെയ്പ്പും നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിലേയ്ക്ക് ജീവനക്കാരെയും യാത്രക്കാരെയും കടത്തിവിടുന്നില്ല.