Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നിശ്ശബ്ദത തുടര്‍ന്നാല്‍ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കും: പ്രകാശ് രാജ്

മോദി തന്നെക്കാള്‍ വലിയ നടനും ബഹുമുഖ പ്രതിഭയുമാണെന്ന് പ്രകാശ് രാജ്

Gauri Lankesh
ബെംഗളൂരു , തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (16:50 IST)
മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി ഇനിയും നിശ്ശബ്ദത തുടരുകയാണെങ്കില്‍ തനിക്ക് ലഭിച്ച എല്ലാ ദേശീയ പുരസ്‌കാരങ്ങളും തിരിച്ചു നല്‍കുമെന്ന് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. 
 
മോദി എന്തുകൊണ്ടും തന്നെക്കാള്‍ വലിയ നടനാണെന്നും അദ്ദേഹമൊരു ബഹുമുഖ പ്രതിഭയാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ പ്രതികളെ ഇനിയും പിടികൂടാത്ത സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ ഈ വിമര്‍ശനം. 
 
ഗൗരിയെ കൊലപ്പെടുത്തിയവരെ പിടികൂടുകയോ കൂടാതിരിക്കുകയോ ചെയ്യാം. എന്നാല്‍, ഒരു വിഭാഗം ജനങ്ങള്‍ ഗൗരിയുടെ മരണം സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിക്കുന്ന സ്ഥിതിയാണുള്ളത്. മോദിയുടെ അനുയായികളാണ് അവരുടെ മരണം ആഘോഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭാ ജീവനക്കാരനെ കൊണ്ട് കാൽ കഴുകിച്ചു; കേന്ദ്രമന്ത്രി കണ്ണന്താനം പുതിയ വിവാദക്കുഴിയില്‍