‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തരുത്': കണ്ണന്താനം
‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തരുതെന്ന് കണ്ണന്താനം
രാജ്യത്തെ അടിച്ചുകൊല്ലല്‍ കൊലപാതകങ്ങള്‍ക്ക് ബിജെപിയെയും പ്രധാനമന്ത്രിയെയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭ്രാന്തന്‍ നിലപാടുള്ളവര്‍ എല്ലാ സമൂഹങ്ങളിലുമുണ്ടെന്നും അത് കൊണ്ട് ഏതെങ്കിലുമൊരു നേതാവിനെ മാത്രം കുറ്റപ്പെടുത്തരുതെന്നും കണ്ണന്താനം പറഞ്ഞു.
ബീഫ് വിഷയത്തില്‍ കേരളീയര്‍ബീഫ് കഴിക്കുമെന്നും ബിജെപിക്ക് അതിന് കുഴപ്പമില്ലെന്നും കണ്ണന്താനം ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ വിദേശ വിനോദസഞ്ചാരികള്‍ക്കു ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍നിന്ന് കഴിച്ചിട്ട് വന്നാല്‍ മതിയെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.