Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 26 दिसंबर 2024
webdunia

‘കൊലയാളി ഗെയിം അവന്റെ ജീവനെടുത്തു’ - കണ്ണീരണിഞ്ഞ് ദുല്‍ഖറിന്റെ നായിക ഐശ്വര്യ രാജേഷ്

‘സഹോദരന്റെ സുഹൃത്ത് ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തു’ - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐശ്വര്യ രാജേഷ്

‘കൊലയാളി ഗെയിം അവന്റെ ജീവനെടുത്തു’ - കണ്ണീരണിഞ്ഞ് ദുല്‍ഖറിന്റെ നായിക ഐശ്വര്യ രാജേഷ്
, ബുധന്‍, 23 ഓഗസ്റ്റ് 2017 (14:24 IST)
ലോകമെമ്പാടും കൊലയാളി ഗെയിമായ ബ്ലൂ വെയില്‍ പിടിമുറുക്കിയിരിക്കുകയാണ്. നിരവധി പേരാണ് കൊലയാളി ഗെയിമിന് അടിമയായി സ്വയം ജീവിതം അവസാനിപ്പിച്ചത്. കൌമാരക്കാരായ വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് കൂടുതലായി ഇതിന് ഇരയാകുന്നത്. ഇപ്പോഴിതാ, ബ്ലു വെയില്‍ ഗെയിം കളിച്ച് തന്റെ സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തെന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ് രംഗത്തെത്തിയിരിക്കുന്നു.
 
‘ഈ ഗെയിം നിരോധിക്കണമെന്നും ഒരുപാട് പേരാണ് ഈ ഗെയിം കളിക്കുന്നത്. എന്റെ അനിയന്റെ സുഹൃത്തും ഇങ്ങനെയാണ് മരിച്ചത്. അവന്റെ മരണം ഞങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അവന് 23 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. നിലവില്‍ കേരളത്തില്‍ 2 കുട്ടികള്‍ ഈ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തതായിട്ടാണ് വിവരമെന്നും ഐശ്വര്യ പറയുന്നു. ഒരു ദേശീയ മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്.
 
കൊലയാളി ഗെയിമായ ബ്ലു വെയിലിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷം, നിവിന്‍ പോളിയുടെ സഖാവ് എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു ഐശ്വര്യ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഡില്‍ നൃത്തം ചെയ്തതിന് 14 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു