എല്ലാവരെയും തൃപ്തിപ്പെടുത്താൻ എനിക്കാവില്ല, ഞാൻ അതിന് ശ്രമിക്കാറുമില്ല, തുറന്നുപറഞ്ഞ് തപ്‌സി പന്നു

ബുധന്‍, 26 ഫെബ്രുവരി 2020 (18:07 IST)
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തെന്നിന്ത്യയിലും സ്വയം ഇടം കണ്ടെത്തിയ അഭിനയത്രിയാണ് തപ്സി പന്നു. സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന അഭിനയത്രി കൂടിയാണ് തപസി. താരത്തിന്റെ പിങ്ക്, മുൽക് തുടങ്ങിയ സിനിമകൾ അത്തരത്തിൽ ഉള്ളവയായിരുന്നു. തപ്സിയുടെ റിലീസിന് ഒരുങ്ങുന്ന തപ്പട് എന്ന സിനിമ ഇപ്പോൾ വലിയ ചർച്ചാ വിഷയമാണ്  
 
സ്ത്രികൾ നേരിടുന്ന ഗാർഹിക പീഡനത്തെ കുറിച്ചുള്ളതാണ് സിനിമ. ഭര്‍ത്താവ് മുഖത്തടിച്ചതിനെതിരെ കോടതി പരാതിയുമായി എത്തുന്ന കഥാപാത്രമായാണ് തപ്‌സി എത്തുന്നത്. ബന്ധങ്ങൾ, അത് ഏതുതരത്തിൽ ഉള്ളവയാണെങ്കിലും ശാരീരിക ആക്രമണങ്ങള്‍ അനുവദിച്ചുകൂടാ എന്ന സന്ദേശമാണ് തപ്പട് മുന്നോട്ടുവക്കുന്നത്.
 
തപ്പട് പോലുള്ള സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് തപ്സി. 'എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ല, അതിനു ഞാന്‍ ശ്രമിക്കുന്നുമില്ല' എന്നാണ് തപ്സി പറയുന്നത്. നായികയെ സ്നേഹം കൊണ്ട് മര്‍ദ്ദിക്കുന്ന അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലെ കഥാപാത്രത്തിനെതിരെ തപ്സി വിമർശനം ഉന്നയിച്ചത് നേരത്തെ വിവാദമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രൺബീറിനൊപ്പമെത്താൻ തനിക്ക് നാല് കസേരകളുടെ പൊക്കം വേണമെന്ന് അമിതാഭ് ബച്ഛൻ !