Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ബാങ്കിന് പിന്നാലെ മറ്റുബാങ്കുകളും എടിഎമ്മുകളിൽനിന്നും 2000 രൂപ നോട്ട് പിൻവലിക്കുന്നു, കാരണം ?

ഇന്ത്യൻ ബാങ്കിന് പിന്നാലെ മറ്റുബാങ്കുകളും എടിഎമ്മുകളിൽനിന്നും 2000 രൂപ നോട്ട്  പിൻവലിക്കുന്നു, കാരണം ?
, ബുധന്‍, 26 ഫെബ്രുവരി 2020 (20:44 IST)
രണ്ടായിരം രൂപ നോട്ടുകൾ നിരോധിക്കുന്നു എന്ന വർത്ത കുറച്ചു കാലമായി രാജ്യത്ത് പ്രചരിക്കുന്നുണ്ട്. മിക്ക ബങ്കുകളും എടിഎം രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ഈ അഭ്യുഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. രണ്ടായിരം രൂപയുടേ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് കുറക്കുകയും ചെയയ്തു.
 
എന്നാൽ അച്ചടി കുറക്കുക മാത്രമാണ് ചെയ്തത് എന്നും നോട്ടുകൾ നിരോധിക്കില്ല എന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വിശദികരണം. ഇതിനിടയിൽ 2000 രൂപ എ‌ടിഎം മെഷീനിൽനിന്നും ഒഴിവാക്കുന്ന നടപടികളിലേക്ക് കാടക്കുകയാണ് ബാങ്കുകൾ. ഇന്ത്യൻ ബാങ്ക് ഇത് പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റു ബാങ്കുകളും ഇത് വൈകാതെ തന്നെ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ. 
 
പകരം 500 രൂപ നോട്ടുകളും 200 രൂപ നോട്ടുകളും നിറക്കാനാണ് തീരുമാനം. അടുത്തിടെ പിടികൂടിയ വ്യാജ നോട്ടുകളിൽ അധികവും രണ്ടായിരം രൂപയുടേതായിരുന്നു. വ്യാജ നോട്ടുകളും ഒറിജിനൽ കറൻസികളും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തത്ര സാമ്യമുണ്ട് എന്ന് പൊലീസ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതാണ് നോട്ട് നിരോധിച്ചേക്കുമോ എന്ന അഭ്യൂഹങ്ങൾക്ക് പിൻബലം നൽകുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തിൽ മദ്യം, മൂത്രസഞ്ചിയിൽ മദ്യം ഉത്‌പാദിപ്പിക്കപ്പെടുന്ന അപൂർവ രോഗമെന്ന് ഡോക്ടർമാർ !