Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹിൽയിൽ 68 സിആർപിഎഫ് ജവാൻമാർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, ബറ്റാലിയനിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 122 പേർക്ക്

ഡൽഹിൽയിൽ 68 സിആർപിഎഫ് ജവാൻമാർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, ബറ്റാലിയനിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 122 പേർക്ക്
, ശനി, 2 മെയ് 2020 (11:40 IST)
ഡൽഹി: ഡൽഹിൽ 68 സിആർപിഎഫ് ജവാൻമാർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മയൂർ വിഹാറിലെ 31 ആം ബെറ്റാലിന്നിലെ ജവാന്മാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ബറ്റാലിയനിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 122 ആയി. എല്ലാവരെയും മണ്ടാവിലെ പ്രത്യേക കൊവിഡ് ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. 
 
സംഘത്തിൽ 100 പേരുടെ ഫലംകൂടി പുറത്തുവരാനുണ്ട്. ബറ്റാലിയനിലെ അസം സ്വദേശിയായ ജവാൻ കഴിഞ്ഞ ദിവസം രോഗബധയെ തുടർന്ന് മരിച്ചിരുന്നു. സിആർപിഎഫിന്റെ പാരമെഡിക്കൽ യൂണിറ്റിലെ നഴ്സിങ് അസിസ്റ്റന്റിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഏപ്രിൽ 24ന് ഒൻപത് പേർക്കും 25ന് 15 പേർക്കും, വൈറസ് ബാധ സ്ഥിരീകരിച്ചു, ബുധനാഴ്ച 45 പേർക്കും, കഴിഞ്ഞ ദിവസം 12 പേർക്കും രോഗ ബധ സ്ഥിരീകരിച്ചരിച്ചിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാര്‍: ഉമ്മന്‍‌ചാണ്ടി