Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിജിയുടെ 15 ലക്ഷം വന്നു, ആ കാശിന് വീടും പണിതു: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കത്ത്: പിറകെ കാശ് തിരിച്ചു ചോദിച്ച് ബാങ്ക്

മോദിജിയുടെ 15 ലക്ഷം വന്നു, ആ കാശിന് വീടും പണിതു: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കത്ത്: പിറകെ കാശ് തിരിച്ചു ചോദിച്ച് ബാങ്ക്
, വ്യാഴം, 10 ഫെബ്രുവരി 2022 (15:18 IST)
ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കപ്പെട്ടാൽ എന്തായിരിക്കും ‌നിങ്ങളുടെ ചിന്ത. മോദിജി തന്റെ തിരെഞ്ഞെടുപ്പ് വാഗ്‌ദാനം നിറവേറ്റിയതാണെന്ന് കരുതിയാൽ നിങ്ങളെ കുറ്റം പറയാൻ സാധിച്ചേക്കില്ല. എങ്കിൽ അത്തരമൊരു സംഭവം നടന്നിരിക്കുകയാണ് മുംബൈയിൽ.
 
2021 ഓഗസ്റ്റിലാണ് കര്‍ഷകനായ ജ്ഞാനേശ്വര്‍ ഒതേയുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വന്നത്. ഒരു സുപ്രഭാതത്തിൽ 15 ലക്ഷം അക്കൗണ്ടിൽ കണ്ടതും പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുകയാണെന്നാണ് അദ്ദേഹം കരുതിയത്. നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഒരു കത്തയക്കുക കൂടി ചെയ്‌തു  ജ്ഞാനേശ്വര്‍.
 
ബാങ്ക് ഓഫ് ബറോഡയിലെ തന്റെ അക്കൗണ്ടില്‍ വന്ന 15 ലക്ഷം രൂപയില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ വീട് പണിയുന്നതിനായി പിൻവലിക്കുകയും ചെയ്‌തു. എന്നാൽ ആറ് മാസത്തിനിപ്പുറം പിൻ‌വലിച്ച കാശ് തിരികെ അടയ്ക്കണമെന്ന് ബാങ്ക് നോട്ടീസാണ് ജ്ഞാനേശ്വറിന് ലഭിച്ചത്.അബദ്ധത്തിലാണ് താങ്കളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെട്ടതെന്നും പിന്‍വലിച്ച തുക മുഴുവനായും തിരിച്ചടക്കണമെന്നും നോട്ടീസിൽ പറയുന്നു.
 
വികസന ആവശ്യങ്ങള്‍ക്കായി പിംപല്‍വാടി ഗ്രാമപഞ്ചായത്തിലേക്ക് അനുവദിച്ച തുകയാണ് അക്കൗണ്ട് മാറി ജ്ഞാനേശ്വര്‍ ഒതേയുടെ അക്കൗണ്ടിലേക്കെത്തിയത്.പ്രധാനമന്ത്രി മോദി തന്റെ അക്കൗണ്ടിലേക്ക് അയച്ച പണമാണെന്നാണ് കരുതിയത്. അക്കൗണ്ടില്‍ ബാക്കിയുള്ള ആറ് ലക്ഷം രൂപ ബാങ്കിന് തന്നെ തിരികെ നല്‍കി. എന്നാല്‍ വീടു പണിക്കായി പിൻവലിച്ച് 9 ലക്ഷം തിരിച്ചടയ്ക്കാനായിട്ടില്ല' ജ്ഞാനേശ്വര്‍ ഒതേ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോദിച്ചു വാങ്ങി യോഗി ആദിത്യനാഥ്; വായടപ്പിച്ച് പിണറായി, ട്വിറ്ററില്‍ പോര്