ഈയാഴ്ച അവസാനം റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെ സൂചികകളില്‍ ചാഞ്ചാട്ടം. മൂന്ന് ദിവസത്തെ നഷ്ടത്തെ അതിജീവിച്ച സൂചികകൾ നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സ് 187.39 പോയന്റ് നേട്ടത്തില്‍ 57,808.58ലും നിഫ്റ്റി 53.20 പോയന്റ് ഉയര്‍ന്ന് 17,266.80ലുമാണ് ക്ലോസ് ചെയ്തത്. മെറ്റല്‍, ധനകാര്യം, ഓട്ടോ ഓഹരികളുടെ നേട്ടമാണ് സൂചികകളെ തുണച്ചത്.
ഓട്ടോ, മെറ്റല്‍, ഫാര്‍മ, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സൂചികകളാണ് ഇന്ന് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്‌ക്യാപ്,സ്മോൾ ക്യാപ് സൂചികകളും നഷ്ടം നേരിട്ടു.