Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 126 മരണം, 2,958 പുതിയ കേസുകൾ, രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 126 മരണം, 2,958 പുതിയ കേസുകൾ, രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക്
, ബുധന്‍, 6 മെയ് 2020 (10:24 IST)
രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് ബധിതരുടെ എണ്ണവും മരണ നിരക്കും വർധിയ്ക്കുന്നു. കഴിഞ്ഞ 24 മണികൂറിനിടെ 126 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,694 ആയി, രോഗ ബധിതരുടെ എണ്ണം അര ലക്ഷത്തൊട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 2,958 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 49,391 ആയി.
 
14,183 പേർ രാജ്യത്ത് രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 15,525 ആയി. 617 പേർക്കാണ് മഹാരാഷ്ട്രയിൽ ജീവൻ നഷ്ടമായത്. 6,245 പേർക്കാണ് ഗുജറാത്തിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. മരണം 368 ആണ്. 4058 പേർക്ക് രോഗബാധ സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 33 പേർ മരിച്ചു. 3049 പേർക്കാണ് മധ്യപ്രദേശിൽ രോഗബാധ സ്ഥിരീകരിച്ചത്. 176 പേർക്ക് മധ്യപ്രദേശിൽ ജീവൻ നഷ്ടമായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്നെ തടയാൻ നിനക്കെങ്ങനെ ധൈര്യം വന്നു', ബൈക്കിന് മുന്നിൽ ചാടിയ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി മദ്യപൻ, വീഡിയോ