Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോക്സിംഗ് താരം പ്രണവിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബോക്സിംഗ് താരം പ്രണവിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചിപ്പി പീലിപ്പോസ്

, ശനി, 22 ഫെബ്രുവരി 2020 (11:51 IST)
ബോക്സിംഗിൽ ദേശീയ തലത്തിൽ വരെ മത്സരിച്ചിട്ടുള്ള പ്രണവ് റൌത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയില്‍ അകോലയിലെ ഹോസ്റ്റല്‍ മുറിയിലാണ് പ്രണവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
 
നാഗ്പൂർ സ്വദേശി ആയ പ്രണവ് ദേശീയ തലത്തില്‍ ശ്രദ്ധേയനായിരുന്നു. ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ വെച്ച് നടന്ന നാഷണല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചിരുന്നു ഈ 19 വയസുകാരൻ.
 
അകോലയിലെ സ്‌പോര്‍ട്ട്‌സ് അക്കാദമിയിലെ ഹോസ്റ്റലിലാണ് തൂങ്ങിമരിച്ചത്. ഇവിടെ പരിശീലനത്തിനെത്തിയതായിരുന്നു പ്രണവ്. ഇന്നലെ ഇവിടെ നടന്ന ടൂര്‍ണമെന്റില്‍ പ്രണവ് പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ, ആരോഗ്യകാരണം പറഞ്ഞ് പ്രണവ് വ്യാഴാഴ്ച പരിശീലനത്തില്‍ നിന്നും വിട്ട് നിന്നിരുന്നു. വെള്ളിയാഴ്ചയാണ് പ്രണവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊന്നിൽ കൈ പൊള്ളി സാധാരണക്കാർ; ഇന്ന് ഉയർന്നത് 200 രൂപ, പവന് 31,480