Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിച്ച്‌ കട്ടിലിലിട്ടു, അനക്കം നിലക്കുന്നത് വരെ കഴുത്തില്‍ ഇതുപോലെ ഷാള്‍ മുറുക്കി; രമ്യയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് അമ്മ

അടിച്ച്‌ കട്ടിലിലിട്ടു, അനക്കം നിലക്കുന്നത് വരെ കഴുത്തില്‍ ഇതുപോലെ ഷാള്‍ മുറുക്കി; രമ്യയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് അമ്മ
, വ്യാഴം, 4 ജൂലൈ 2019 (13:18 IST)
നെടുമങ്ങാട്ട് പതിനാറുകാരിയായ വിദ്യാർത്ഥി മീരയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് വിശദീകരിച്ച് അമ്മ മഞ്ജുഷ. കൊലപാതകത്തില്‍ പ്രതികളായ അമ്മയെയും കാമുകനെയും കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് എങ്ങനെയാണ് കൊല നടത്തിയതെന്ന് മഞ്ജുഷ പൊലീസിന് കാണിച്ച് കൊടുത്തത്. 
 
തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകന്‍ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നല്‍കി. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കഴുത്തില്‍ ഷാള്‍ മുറുക്കുന്നത് പോലെ കാണിച്ചാണ് കൊലപാതകം നടത്തിയത് എങ്ങനെയെന്ന് മഞ്ജുഷ കാണിച്ചത്. മഞ്ജുഷയുടെ വസതിയിലും മൃതശരീരം കണ്ടെത്തിയ സ്ഥലത്തുമായിരുന്നു തെളിവെടുപ്പ്. 
 
ഇക്കഴിഞ്ഞ പത്തിനാണ് മീരയെ അനീഷും മഞ്ജുഷയും ചേർന്ന് കൊലപ്പെടുത്തിയത്. കാരാന്തലയില്‍ അനീഷിന്റെ വീട്ടിന് ചേര്‍ന്നുള്ള പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം തള്ളിയത്. വെള്ളത്തില്‍ പൊങ്ങിവരാതിരിക്കാന്‍ മൃതദേഹത്തില്‍ സിമന്റ് കട്ടകള്‍ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണര്‍ വീണ്ടും വലയിട്ടു മൂടുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് വാടകവീട്ടിൽ യുവതിയുടെ മൃതദേഹം; ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ശരീരം ട്രാക്കിൽ മരിച്ച നിലയിൽ, ദുരൂഹത