മുംബൈ: മഹാരാഷ്ട്രയിൽ ഒരു സ്കൂളിലെ 229 വിദ്യാർത്ഥികൾക്ക് കൊവിഡ്. വാഷീം ജില്ലയിലുള്ള സ്കൂളിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കാണ് കൊവിഡ് ബാധ സ്ഥിരിച്ചത്. മൂന്ന് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സ്കൂളും പരിസരവും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. അമരാവതി, ഹിംഗോളി, നന്ദേഡ്, വാഷീം, ബുൾദാന, അകോല എന്നിവിടങ്ങളിൽനിന്നുമുള്ള വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്നലെ മാത്രം 8800 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിയ്ക്കും എന്ന് മഹാരാഷ്ട്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.