Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയ്പൂർ സ്ഫോടനപരമ്പര: നാല് പ്രതികൾക്ക് വധശിക്ഷ

ജയ്പൂർ സ്ഫോടനപരമ്പര: നാല് പ്രതികൾക്ക് വധശിക്ഷ

അഭിറാം മനോഹർ

, വെള്ളി, 20 ഡിസം‌ബര്‍ 2019 (17:23 IST)
2008ൽ ജയ്പൂരിൽ 80 പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടനങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പേരെ രാജസ്ഥാൻ കോടതി വധശിക്ഷക്ക് വിധിച്ചു. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്ച തന്നെ വിധിച്ചിരുന്നു. ഒരാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.

പത്തുവർഷം മുൻപ് സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെടുകയും 170ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഹമ്മദ് സെയ്‌ഫ്,സർവർ ആസ്മി,സൽമാൻ,സൈഫർ റഹ്മാൻ എന്നിവരാണ് വധശിക്ഷ ലഭിച്ച നാല് പ്രതികൾ. അഞ്ചാമത്തെ പ്രതി ഷഹബാസ് ഹുസൈനെ കോടതി കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചു
 
ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകനായ യാസിൻ ഭട്‌കലാണ് അക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. പ്രതികളിൽ മൂന്ന് പേർ തീഹാർ ജയിലിലാണുള്ളത്. മറ്റു രണ്ടു പേർ ബാട്‌ലാ ഹൗസിൽ നടന്ന ഡൽഹി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
 
2008 മേയ് 13നാണ് ജയ്പൂരിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമായി ഒൻപത് ഇടങ്ങളിൽ ബോംബ് സ്ഫോടനം അരങ്ങേറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണംവിട്ട് കപ്പൽ കെട്ടിടവും തകർത്ത് പാഞ്ഞടുത്തപ്പോഴും കുലുങ്ങാതെ വൈൻ കുടിച്ച് യുവതികൾ, വീഡിയോ !