Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈദരാബാദിൽ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദിൽ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

അഭിറാം മനോഹർ

, തിങ്കള്‍, 20 ഏപ്രില്‍ 2020 (13:09 IST)
തെലങ്കാനയിലെ ഹൈദരാബാദിൽ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. ന്യുമോണിയയെ തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് വെളളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഏപ്രിൽ എട്ടിന് നാരായൺപേട്ടിലെ ആശുപത്രിയിൽ  പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് മെഹബൂബ നഗറിലെ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.തുടർന്നാണ് ഹൈദരാബാദിലേക്ക് മാറ്റിയത്.
 
മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും രോഗബാധയില്ല. കൊവിഡ് ബാധിത മേഖലകളിൽ സഞ്ചരിച്ചിട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്. ആശുപത്രിയിൽ നിന്നാവാം കുഞ്ഞിന് രോഗം പകർന്നത് എന്നാണ് നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്ട്‌സ് ആപ്പിൽ പുതിയ സംവിധാനങ്ങൾ വരുന്നു, അറിയൂ !