Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസമിലെ വിഷമദ്യ ദുരന്തം: സ്‌ത്രീകളടക്കം 84 പേര്‍ മരിച്ചു - മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോര്‍ട്ട്

അസമിലെ വിഷമദ്യ ദുരന്തം: സ്‌ത്രീകളടക്കം 84 പേര്‍ മരിച്ചു - മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോര്‍ട്ട്
അസം (ഗുവാഹട്ടി) , ശനി, 23 ഫെബ്രുവരി 2019 (16:14 IST)
അസമിൽ വിഷമദ്യ ദുരന്തത്തിൽ സ്‌ത്രീകളുള്‍പ്പെടെ 84 പേര്‍ മരിച്ചു. നിരവധിപ്പേരെ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ഗുവാഹട്ടിയിൽ നിന്നും 100 കിലോമീറ്റർ അകലെയുളള സാലിമിറ തെയില തൊട്ടത്തിലെ തൊഴിലാളികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചവര്‍ മദ്യം വാങ്ങിയത്. സംഭവസ്ഥലത്തു വെച്ചു തന്നെ 4 സ്‌ത്രീകള്‍ മരിച്ചു.
രാത്രി ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ 12 പേര്‍ മരിച്ചു.
തുടര്‍ന്നാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചത്.

മദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയവരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരു ഗ്ലാസ് മദ്യം 10 രൂപയ്‌ക്കാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. സംഭവത്തില്‍ ജഗിബാരി മേഖലയിൽ നിയമവിരുദ്ധമായി മദ്യശാല നടത്തിയ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു.

അസം എക്സൈസ് മന്ത്രി പരിമാൾ ശുക്ലബാഡ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ജോലിയിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വ്യജമദ്യം കഴിച്ച് ഉത്തരേന്ത്യയിൽ 100ലധികം ആളുകൾ മരച്ചതിനു പിന്നാലെയാണ് ഇത്തരതിൽ മറ്റൊരു ദുരന്തം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഗമണ്ണില്‍ റോപ്പ്‍വേ പൊട്ടി അപകടം; 15 പേര്‍ക്ക് പരുക്ക് - ചിലരുടെ നില ഗുരുതരം