Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് 61,537 പുതിയ കൊവിഡ് രോഗികൾ, 24 മണിക്കൂറിൽ 933 മരണം

രാജ്യത്ത് 61,537 പുതിയ കൊവിഡ് രോഗികൾ, 24 മണിക്കൂറിൽ 933 മരണം
, ശനി, 8 ഓഗസ്റ്റ് 2020 (11:00 IST)
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,537 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 60,000ത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20,88,612 ആയി മാറി.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 933 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 42,518 ആയി വർധിച്ചു. 2.04 ആണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. നിലവിൽ 6,19,088 സജീവ കേസുകളാണ്ണ രാജ്യത്തുള്ളത്,14,27,006 പേര്‍ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68.32 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിനെയും മഴയേയും വകവയ്ക്കാതെ അപകടസ്ഥലത്ത് മതില്‍ ചാടിക്കടന്നെത്തിയത് നാട്ടുകാര്‍; ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞത് നിമിഷ നേരം കൊണ്ട്