Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടം അറിഞ്ഞ് കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് ഓടി, പാതിവഴിയില്‍ കുഴഞ്ഞുവീണു; വിശാഖപട്ടണത്ത് കണ്ടത് കണ്ണുപൊള്ളിച്ച കാഴ്‌ച

അപകടം അറിഞ്ഞ് കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് ഓടി, പാതിവഴിയില്‍ കുഴഞ്ഞുവീണു; വിശാഖപട്ടണത്ത് കണ്ടത് കണ്ണുപൊള്ളിച്ച കാഴ്‌ച

സുബിന്‍ ജോഷി

, വ്യാഴം, 7 മെയ് 2020 (22:13 IST)
പുലര്‍ച്ചെ 2.30ന് നാടുമുഴവന്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു എല്‍ ജി പോളിമര്‍ പ്ലാന്റില്‍ നിന്ന് വിഷവാതകം ചോര്‍ന്നത്. അപകടം അറിഞ്ഞ് പലരും കിടക്കയില്‍ നിന്ന് കുഞ്ഞുങ്ങളെയും എടുത്ത് ഓടി രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ പുലര്‍ച്ചെ പട്ടണം കണ്ടത് വഴിയില്‍ തളര്‍ന്നുവീണ് കിടക്കുന്നവരെയാണ്. ഇതുവരെയും 13 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
 
15പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 200 ഓളം പേര്‍ ചികിത്സയിലുണ്ടെങ്കിലും 2000ലധികം പേര്‍ വിഷവാതകം ശ്വസിച്ചിട്ടുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ഇവര്‍ക്ക് നിലവില്‍ പ്രശ്‌നമില്ലെങ്കിലും പിന്നീട് ആരോഗ്യബുദ്ധിമുട്ടുകള്‍ വരാം.
 
വാതകം ചോരുന്ന വിവരം അറിഞ്ഞ് പൊലീസുകാര്‍ എത്തിയെങ്കിലും വിഷവാതകം ശ്വസിക്കാനിടയാകുമെന്ന് മനസിലാക്കി തിരിച്ചുപോകുകയും പിന്നീട് മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെ മടങ്ങിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമാണ് ചെയ്തത്. പൊലീസുകാര്‍ സ്ഥലത്തെത്തുമ്പോള്‍ കണ്ടത് നിരത്തുകളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നാട്ടുകാരെയാണ്. അബോധാവസ്ഥയില്‍ കിടന്ന പലരെയും വീടുകള്‍ തകര്‍ത്ത് ഉള്ളില്‍ കടന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജിത് കുമാറിന്‍റെ വീടിന് മുകളില്‍ മരം വീണു, ഇനി ജീവിതത്തിൽ പുതിയൊരു വീട് ഉണ്ടാകില്ലെന്ന് രജിത് കുമാർ